Thursday, July 16, 2009

ഭഗവാന്‍ കുട്ടപ്പന്‍

ഭഗവാന്‍ കുട്ടപ്പന്‍ ജന്മമെടുക്കേണ്ടതിന്റെ ആവശ്യകത ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റേതായിരുന്നു. ആദ്യ ജന്മം എന്നായിരുന്നു എന്ന് കുട്ടപ്പന് ഓര്‍മ്മയില്ല. ഓര്‍ക്കേണ്ട ആവശ്യവുമില്ലായിരുന്നു. പലതവണ ജനിച്ചിട്ടുമുണ്ട് മരിച്ചിട്ടുമുണ്ട്. പക്ഷെ അന്നൊന്നും കുട്ടപ്പന് അവതാരമെടുക്കേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു. ഇപ്രാവശ്യം ജനിച്ചത് എതാണ്ട് ഇന്‍ഡ്യക്ക് സ്വാതത്ര്യം കിട്ടിയതിനിടെ ആണ്. അതിനു മുന്‍പ് യൂറോപ്പിലും അറബിനാട്ടിലും എന്നല്ല ഈ ലോകത്തില്‍ ഭൂഖണ്ടങ്ങളും ഉപഭൂഘണ്ടങ്ങളും രാജ്യാതിര്‍ത്തി ഭൂരേഖകളൊക്കെ ഉണ്ടാവുന്നതിനു മുന്‍പും പിന്‍പും ജനനവും മരണവുമൊക്കെയായി നടന്നു. ആരുമറിഞ്ഞില്ല അതൊന്നും. കാരണം കുട്ടപ്പനുവേണ്ടി ഒരു പ്രസ്ഥാനമുണ്ടാക്കാനൊന്നും കുട്ടപ്പനോ കുട്ടപ്പന്റെ കൂട്ടുകാരോ മെനക്കെട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ ജനിക്കുമ്പോള്‍ നിലവിലുള്ള ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ലേബെല്‍ വേണം. ലേബല്‍ ഇല്ലാതെ ജനിക്കാന്‍ വേണ്ടി അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാത്ത ഒരു ഭ്രാന്തിയുടെ ഗര്‍ഭത്തില്‍ തന്തയില്ലാത്തവന്‍മാരുടെ ലിംഗം ഉപയോഗിച്ച് ഭ്രൂണമായി ഉരുവായി. അന്ന് അവളുടെ ഗര്‍ഭത്തില്‍ ശൂല‍മിറക്കാന്‍ ആരും ഉണ്ടാവാതിരുന്നത്കൊണ്ട് മാത്രം.

കുട്ടപ്പ ചരിതത്തിനായി കാത്തിരിക്കുക